Monday, July 28, 2008

സ്വപ്നം

താഴെയ്ക്ക് താഴെയ്ക്ക് ശക്തിയായി വീണുകൊണ്ടിരുന്നു.
ശ്വാസം തൊണ്ടയിൽ കുടുങ്ങിയപോലെ
കൈകാലിട്ടടിച്ചു ശക്തിയായി പിടഞ്ഞു
ആർത്തലച്ച് കരഞ്ഞു ആരുകേൾക്കാ‍ൻ
പിന്നെയും ശക്തിയായി കുതറി
ബഹളം കേട്ട് എന്റെ കെട്ട്യോൻ ഞെട്ടിയുണർന്നു
എന്താടീ കാലിട്ടടിക്കുന്നെ
അപ്പൊഴാണ് ഞാനും ഞെട്ടിയുണർന്നത്
അതൊരു സ്വപ്നമായിരുന്നു.
വലിയൊരു താഴ്ചയിലേയ്ക്ക് തെന്നി വീഴുമ്പോലെ
അതിന്റെ വിറയലിൽ നിന്നും ഇപ്പൊഴും മുക്തയായില്ല
അദ്ദെഹം എന്നെ ചേർത്തു പിടിച്ച് ഉറങ്ങാൻ പറഞ്ഞു
ആ കരവലയത്തിന്റെ രക്ഷയിൽ ഞാൻ എന്നെ മറന്നുറങ്ങി.

ഭാര്യാ സ്നേഹം രാമായണകഥയിലൂടെ

ഭാര്യ സ്നേഹത്തോടെ ശാസിക്കുമ്പോൾ സകല ഭർത്താക്കന്മാരുടെയും ഉള്ളിൽ തോന്നും ഇവൾക്കെന്തിന്ന്റ്റെ കേടാ ഇങ്ങിനെയൊക്കെ പറയാൻ എന്ന്. സ്നേഹക്കൂടുതൽ കൊണ്ടാണ് ഈ ശാസനയും പരിഭവം പറച്ചിലും ഒക്കെ എന്നു മനസ്സിലാക്കാൻ പല ഭർത്താക്കന്മാരും തയാറുമല്ല. തെറ്റുകൾ കണ്ടാൽ അത് തിരുത്തി നല്ല വഴിയിലേയ്ക്ക് നടത്തിയ്ക്കേണ്ടത് ഉത്തമയായ ഒരു ഭാര്യയുടെ ധർമ്മം അല്ലെ?. അവിടെ ഈഗോയുടെ പ്രശ്നം വരുന്നതെയില്ല. ഭർത്താവ് മദ്യപിക്കുമ്പോഴൊ, മറ്റ് സ്ത്രീകളോട് “ചങ്ങാത്തം” കൂടുമ്പോഴൊ സ്നേഹപൂർവ്വമായ ഒരു ശാസന നല്ലതല്ലെ?.
നിങ്ങൾ എന്തു പറയുന്നു?. ഭര്യയുടെ സ്നേഹത്തെപ്പറ്റി രാമായണകഥ ഉദ്ധരിച്ചുകൊണ്ട് മനോരമയിൽ ജൂലെ 21 നു വന്ന ഈ ലേഖനം വായിച്ചു നോക്കൂ...!.

ഭാര്യയുടെ സ്നേഹം പോലെ രാമായണ സന്ദേശം

പെണ്മനസ്സിന്റെ വേദനയില്‍നിന്നു പിറവിയെടുത്ത രാമായണം സ്ത്രീ മനസ്സിന്റെ സ്നേഹവായ്പ് ഉള്‍ക്കൊള്ളുകയും അതുവഴി സമൂഹത്തിനു നേര്‍വഴി കാണിച്ചു തരുകയും ചെയ്യുന്നുണ്ട്. ആ ഉപദേശങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കലാണ് ഓരോ രാമായണ പാരായണവും.
കാവ്യങ്ങള്‍ കാന്താ സമ്മിതമാണ്. ഭാര്യ ഭര്‍ത്താവിനോടെന്നപോലെ സ്നേഹപൂര്‍വം ഉപദേശിക്കും. നേര്‍വഴി പറഞ്ഞുതരും. വേണ്ടിവന്നാല്‍ ശാസിക്കും. കുത്തൂവാക്കുകള്‍പറയും. പക്ഷേ, സ്നേഹമാവും മുന്നില്‍ നില്‍ക്കുക.
ഉത്തമ ഭാര്യമാരുടെ ലക്ഷണവും അതാണ്. വേദങ്ങളുടെയും പുരാണങ്ങളുടെയും കാവ്യങ്ങളുടെയുംലക്ഷ്യം മനുഷ്യനെ നേര്‍വഴിക്കു നടത്തുകതന്നെയാണ്. അവലംബിക്കുന്ന ശൈലിയില്‍ മാറ്റമുണ്ടെന്നു മാത്രം.രാമായണം കാന്തസമ്മിതമാണെങ്കില്‍ വേദങ്ങള്‍ പ്രഭു സമ്മിതമാണ്. അവ ആജ്ഞാപിക്കുകയും ശാസിച്ചു നേര്‍വഴി നടത്തുകയും ചെയ്യും. പുരാണങ്ങള്‍ സുഹ്രദ് സമ്മിതമാണ്. സുഹ്രുത്തിനെപ്പോലെ ഉപദേശിക്കും.
മണ്ഡോദരി രാവണനു നല്‍കുന്ന ഉപദേശങ്ങള്‍ രാമായണം സമൂഹത്തിനു നല്‍കുന്ന ഉപദേശമാണ്.കാലത്തെ അതിജീവിക്കുന്ന ഉപദേശം. രാമനോട് ഏറ്റുമുട്ടി തളര്‍ന്നു യുദ്ധഭൂമിയില്‍ നിന്നു മടങ്ങി വരുമ്പോള്‍ രാവണനുരാമന്റെ ശക്തിയെക്കുറിച്ച് ബോധ്യമായിക്കഴിഞ്ഞിരുന്നു. കണക്കുകൂട്ടലുകള്‍ പിഴച്ചു എന്നു തീര്‍ച്ചപ്പെട്ട സന്ദര്‍ഭം.ഇനി എന്തു വേണം? രണ്ടുപോംവഴികളേയുള്ളൂ. ഒന്നുകില്‍ രാമനു മുന്നില്‍ കീഴടങ്ങണം. അല്ലെങ്കില്‍ പൊരുതിവീരമ്രുത്യു വരിക്കണം. ഇതിലേതാണ് വേണ്ടത്? മണ്ഡോദരിയോടു രാവണന്‍ ചോദിച്ചു.
മണ്ഡോദരിയുടെ മറുപടി ഇങ്ങനെ. " ഈ ചിന്ത നേരത്തേ ആകാമായിരുന്നില്ലെ? ശുര്‍പ്പണഖയുടെ വാക്കുകേട്ടു സീതയെ അപഹരിക്കാന്‍ പുറപ്പെടും മുന്‍പ് ചിന്തിക്കമായിരുന്നില്ലേ? ഖരവധവും ബാലിവധവും കഴിഞ്ഞരാമന്റെ വാക്കു ധിക്കരിച്ചു യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ചിന്തിക്കാമായിരുന്നില്ലേ? സഹോദരന്മാരും പുത്രന്മാരും മരിച്ചു വീണപ്പോഴെങ്കിലും ചിന്തിക്കാമായിരുന്നില്ലേ? അപ്പോഴെങ്ങുമില്ലാതിരുന്ന വിവേകം ഇപ്പോള്‍ എവിടെനിന്നു വന്നു?"
മണ്ഡോദരിയുടെ ചോദ്യം രാവണന്റെ ഉത്തരം മുട്ടിക്കുന്നു. പക്ഷേ, അതു പല ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്നുമുണ്ട്. അതാണ് രാമായണത്തിന്റെ സന്ദേശങ്ങള്‍. അതു കഥാപാത്രങ്ങളിലുടെ ഉരുത്തിരിഞ്ഞുവന്നതാണ്. തലമുറകളിലുടെ കൈമാറി നമ്മിലെത്തുന്നതാണ്.
ഇതേ മണ്ഡോദരി തന്നെ, മുന്‍പ് സീതാനിഗ്രഹത്തിന് ഒരുങ്ങുന്ന രാവണനെ തടയാനെത്തുന്നുണ്ട്.
മണ്ഡോദരി രാവണന്റെ ഭാര്യയാണെന്നതു ശരി, പക്ഷേ, അവള്‍ ഉത്തമയായ സ്ത്രീകൂടിയാണ്. സീത, ദ്രൌപദി, താര, അഹല്യ, എന്നിവര്‍ക്കൊപ്പം പഞ്ചകന്യകമാരില്‍ ഒരാള്‍. വംശമല്ല കര്‍മമാണുപ്രധാനമെന്നര്‍ത്ഥം.

Sunday, July 27, 2008

എന്റെ ആദ്യ പോസ്റ്റ്

ബ്ലോഗുകളെയും, ബ്ലോഗർമാരെയും പറ്റിയുള്ള മീഡിയ യിലെ വാർത്തകൾ കണ്ട് ബ്ലോഗ് തുടങ്ങിയതാണ് ഞാനും. ആദ്യമായി ഒരു പോസ്റ്റും ഇട്ടു അത് ലിസ്റ്റിലൊന്നും വന്നു കണ്ടില്ല. ദാ ഇതുവഴി അവിടേയ്ക്ക് എത്താം.

Saturday, July 26, 2008

ഭാര്യയുടെ സ്നേഹം