താഴെയ്ക്ക് താഴെയ്ക്ക് ശക്തിയായി വീണുകൊണ്ടിരുന്നു.
ശ്വാസം തൊണ്ടയിൽ കുടുങ്ങിയപോലെ
കൈകാലിട്ടടിച്ചു ശക്തിയായി പിടഞ്ഞു
ആർത്തലച്ച് കരഞ്ഞു ആരുകേൾക്കാൻ
പിന്നെയും ശക്തിയായി കുതറി
ബഹളം കേട്ട് എന്റെ കെട്ട്യോൻ ഞെട്ടിയുണർന്നു
എന്താടീ കാലിട്ടടിക്കുന്നെ
അപ്പൊഴാണ് ഞാനും ഞെട്ടിയുണർന്നത്
അതൊരു സ്വപ്നമായിരുന്നു.
വലിയൊരു താഴ്ചയിലേയ്ക്ക് തെന്നി വീഴുമ്പോലെ
അതിന്റെ വിറയലിൽ നിന്നും ഇപ്പൊഴും മുക്തയായില്ല
അദ്ദെഹം എന്നെ ചേർത്തു പിടിച്ച് ഉറങ്ങാൻ പറഞ്ഞു
ആ കരവലയത്തിന്റെ രക്ഷയിൽ ഞാൻ എന്നെ മറന്നുറങ്ങി.
Monday, July 28, 2008
Subscribe to:
Post Comments (Atom)

8 comments:
അങ്ങ് താഴെയ്ക്ക് വീഴുമ്പോലെ തോന്നി,... എന്തൊരു വീഴ്ചയായിരുന്നു..!!!
ബൂലോകത്തേക്ക് സ്വാഗതം....
സാരമില്ലെന്നേ... അത് വെറും ഒരു സ്വപ്നം മാത്രമല്ലേ...?
ഇതു പോലെയുള്ള സ്വപ്നം സ്വപ്നമാണെന്ന് മനസ്സിലാക്കുമ്പോഴത്തെ ഒരു ആശ്വാസം... അല്ലേ?
ഉണര്‍ന്നല്ലോ... അത് പോട്ടേ... :)
സ്വപ്നങ്ങള്‍ എന്നും,
സ്വപ്നങ്ങളായിരിക്കട്ടെ...
ആശംസകള്‍..
ശ്രീദേവിനായര്‍..
:-)
ബൂലോകത്തിലേക്കു കേറിയപ്പോഴെക്കും ഇങ്ങനെ ഒന്നും സ്വപനം കാണല്ലേ.ഒന്നും പേടിക്കണ്ട കേട്ടോടാ,
എല്ലാ ഭാവുകങ്ങളും നേരുന്നു.
സ്മിത വളരെ നന്ദി ഇവിടെ സന്ദർശിച്ചതിന്.
ഞാൻ പോസ്റ്റൊക്കെ വായിച്ചു. :)
ശ്രീ താങ്ക്യു.
നജൂസ്, നന്ദി.
ശ്രീദേവി :)
ഉപാസന :)
കിലുക്കാമ്പെട്ടീ :)
ഇനിയും വരണെ എല്ലാരും. അഗ്രഗേറ്ററിൽ വരാത്തതുകൊണ്ടാണ് വീണ്ടും എഴുതാൻ മടിക്കുന്നത്.
Post a Comment