Friday, August 8, 2008

തൂക്കണാം കുരുവി



എന്റെ മനസ്സിന്റെ തുഞ്ചത്തു ഞാനൊരു കൂടു കൂട്ടി
വർണ്ണ നൂലുകൾ കൊണ്ട് നെയ്തൊരു കൂടു കൂട്ടി
കൂടിന്റെ വാതുക്കൽ സ്വപ്നങ്ങൾ കണ്ടു ഞാൻ കാത്തിരുന്നു
ദൂരെ നിന്നും ഒരാൺകുരുവി എൻ സ്വപ്നങ്ങൾ പങ്കിടാൻ പറന്നെത്തി

വേനലിൽ, മഞ്ഞിൽ, മഴയിലെല്ലാം അവൻ ചിറകിന്റെയുള്ളിൽ
എന്നെ പൊതിഞ്ഞിരുന്നു. കാണാത്ത ലോകങ്ങൾ കാട്ടിത്തന്നു
മുട്ടയിട്ടു പിന്നെ കുഞ്ഞുങ്ങൾ കൂട്ടിൽ തത്തിക്കളിച്ചു
സ്നേഹവും ഈണവും പാട്ടുമായി ഞങ്ങൾ കാലം കുറെ പിന്നിട്ടു

തീറ്റ തേടി ആൺ കിളി ദൂരെ ദൂരെ പറന്നുപോയി
ഓരൊ നാളും സ്വപ്നവുമായി ഞാൻ കൂടിന്റെയോരത്ത് തപസ്സ് ചെയ്തു
തീറ്റയുമായി കൊക്കിൽ സ്നേഹവുമായവൻ പറന്നു വന്നു
കൊതി തീരെ ഞങ്ങളെയൂട്ടിയിട്ടവൻ വീണ്ടും തീറ്റയ്ക്കയി പറന്നുപോയി

ഒരുനാളൊരുനാൾ അശനിപാതം പോലൊരു കൊടുങ്കാറ്റായവൾ പാഞ്ഞു വന്നു
ആ കാറ്റിലീ കുഞ്ഞു കൂടാകെ ആടിയുലഞ്ഞു പോയി
പിന്നെ ഞാനറിഞ്ഞു എന്നാൺകിളിയാ കാറ്റിൽ ലയിച്ചുപോയി
തീറ്റയുമില്ല കൊക്കിൻ ചൂടുമില്ല കാലം തലകീഴായ് മറിഞ്ഞു പോയി

കലപില കൂട്ടിയ കൂടിന്നുള്ളിന്നു മൌനത്താൽ തേങ്ങുന്ന കുടീരമായി
ദുഖത്തിൽ മുങ്ങിയ കൂടിന്നുള്ളിൽ ഇന്നു വെട്ടവുമില്ല വെളിച്ചവുമില്ല
മരണത്തിൻ ഗന്ധമതെയുള്ളു ഇന്ന് മരണത്തിൻ ഗന്ധമതെയുള്ളൂ
കുഞ്ഞിക്കിളികളും പാട്ടു നിർത്തി അവരെന്നേയും നോക്കിയിരിപ്പായി

എന്നുമെൻ കിളിയുടെ പാട്ടിനായ് കാതോർത്ത് കൂടിനുള്ളിൽ തപസ്സാണ്
ഞാനീ കൂടിനുള്ളിൽ തപസ്സാണ്.
ഊണുമില്ല ഉറക്കവുമില്ല പാട്ടുകൾ കലപില ഒന്നുമില്ലാ
ആടിയുലയുമീ കൂടിന്റെ വാതുക്കൽ ദൂരെയ്ക്ക് കണ്ണുമായ് തപസ്സാണ്

ആൺ കിളി വീണ്ടും വരുമെന്നും പഴയ പാട്ടുകൾ പാടിയുറക്കുമെന്നും
ആശിച്ചു ഞാനീ തപസ്സു തുടരുന്നു എന്നുമെൻ കിളിവാതിൽക്കൽ
ഒരുനാളവൻ തിരികെയെത്തും പഴയ പാട്ടുമായ് വീണ്ടും തിരികെയെത്തും
ആ നല്ല നാളിനായ് കാത്തിരിപ്പൂ ഞാനുമെൻ പൊന്മക്കളുമായ്.

ചിത്രം-കടപ്പാട് : ഗൂഗിൾ സെർച്ച്

5 comments:

മിർച്ചി said...

ഇടയ്ക്കെങ്ങൊ പറന്നു പോയ ആൺകിളിയെയും കാത്ത് ഞാൻ എന്റെ കൂടിന്റെ വാതുക്കൽ കാത്തിരുന്നു...........

Kichu $ Chinnu | കിച്ചു $ ചിന്നു said...

കിളി വരാതീരിക്കില്ല സുഹൃത്തെ, തേങ്ങയ്ക്കു പകരം ഇത്തിരി ധാന്യമണികള്‍ വിതറിയിട്ട് പോകുന്നു... കിളിക്ക് പെട്ടെന്നു വരാന്‍ തോന്നാന്‍

ശ്രീ said...

തിരികെ വരുമെന്നു തന്നെ ആശിയ്ക്കാം.
:)

ജിജ സുബ്രഹ്മണ്യൻ said...

ആണ്‍കിളി എങ്ങും പറന്നു പോവില്ല മിര്‍ച്ചീ..നിങ്ങളെ വിട്ടു പോകാന്‍ ആ കിളിക്ക് കഴിയില്ല..നിങ്ങള്‍ മാത്രമാണു ആണ്‍കിളിയുടെ ഉള്ളിലിപ്പോഴും..നിങ്ങള്‍ക്കു വേണ്ടിയാണു അവന്‍ തീറ്റ തേടി പറന്നത്..

അവന്‍ പഴയ മധുരഗാനങ്ങളുമായി നിങ്ങളുടെ അടുത്തു തന്നെ എത്തും കേട്ടോ..

നന്ദു said...

നല്ല വരികൾ. ഇഷ്ടമായി!.
തുടർന്നും പോരട്ടെ കഥകളും കവിതകളൂം :)