Husbonde അല്ലെങ്കിൽ husbondi
hus എന്നാൽ house , bondi എന്നാൽ free holder ഇതൊക്കെയാണ് ഈ വാക്കിന്റെ അർത്ഥങ്ങളിൽ ചിലത്.
തന്റെ പുരുഷൻ (ഭർത്താവ്) തന്റേതു മാത്രമായിരിക്കണം എന്നതാണ് ഉത്തമയായ ഏതൊരു ഭാര്യയുടെയും ആഗ്രഹം. പക്ഷെ എന്നു കരുതി ഭർത്താവിന് അദ്ദേഹത്തിന്റെതായ സ്വാതന്ത്യം നൽകാതിരിക്കണൊ അഥവാ നൽകിയാൽ ആ സ്വാതന്ത്ര്യം അദ്ദേഹം എത്രത്തോളം ദുരുപയോഗം ചെയ്യുന്നു എന്നു മനസ്സിലാക്കേണ്ടതും ഭാര്യയുടെ ധർമ്മത്തിൽ ട്ടതല്ലെ?.
ഈയിടെയായി പത്രവാർത്തകൾ കാണുമ്പോൾ ചിലതിലെങ്കിലും മുകളിൽ പറഞ്ഞ ദുരുപയോഗം ധാരാളം കാണുന്നു. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളും ഇലക്ട്രോണിക്, ഇന്റർനെറ്റ് മീഡിയകളൂടെ വളർച്ചയും മനുഷ്യന്റെ ചിന്താഗതികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്റർനെറ്റിലെ സോഷ്യൽ സൈറ്റിലൂടെ ലഭിക്കുന്ന സുഹൃദ്ബന്ധങ്ങൾ സ്ക്രാപ്പിനും ചാറ്റിനും അപ്പുറം സമൂഹം കൽപ്പിക്കുന്നതിലുമപ്പുറത്തേയ്ക്ക് വളരുമ്പോൾ തൊട്ടടുത്തിരിക്കുന്ന ഭാര്യയ്ക്കു പോലും
ആ പൾസ് അറിയാൻ കഴിയാതെ വരുമ്പോൾ ആണ് ബന്ധങ്ങൾ അകലുന്നത്. തൊട്ടടുത്തില്ലാത്തവരുടെ കാര്യം പറയുകയും വേണ്ട. തങ്ങളുടെ ഭർത്താക്കന്മാർ അതിരുവിട്ട് കമ്പ്യൂട്ടറിനു മുന്നിൽ സമയം ചിലവഴിക്കുമ്പോൽ തീർച്ചയായും ഒരു കണ്ണു വേണം. അദ്ദേഹത്തിന്റെ മറുപുറത്തെ വ്യക്തി ആരാണെന്ന് അറിയാനുള്ള സ്വാതന്ത്ര്യം ഭാര്യ എന്ന നിലയിൽ നമുക്കുണ്ടായിരിക്കണ്ടേ?. അതുപോലെ അവരുടെ സംഭാഷണം (ചാറ്റ് /സ്ക്രാപ്) എന്താണെന്നറിയാനുള്ള അവകാശവും. സൌഹൃദം ആരോഗ്യപരമായ ഒന്നാണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ ഭാര്യ
അറിയുന്നതു കൊണ്ട് എന്തു കുഴപ്പമാണുള്ളത്?.
ദൃഡമായ ദമ്പത്യബന്ധത്തിലെ ഏറ്റവും മുഖ്യമായ ഘടകം പരസ്പര വിശ്വാസവും സ്നേഹവുമാണ്. ഇതു രണ്ടും പ്രകടനവും പ്രഹസനവും ആവാതെ പരസ്പരം തുറന്ന മനസ്സോടെ കാര്യങ്ങൾ പങ്കുവയ്ക്കാൻ തയാറായാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും എന്നു കരുതുന്നു.
പുരുഷന്മാരെ മാത്രം കുറ്റം പറയുന്നില്ല. മറിച്ച് നമ്മൾ സ്ത്രീകളും ഇക്കാര്യത്തിൽ ബോധവതികളാവണ്ടേ?. സ്വന്തം ഭർത്താവ് അടുത്തുണ്ടെങ്കിലും വിദേശത്താണെങ്കിലും സോഷ്യൻ നെറ്റ്വർക്ക് സൈറ്റുകളിലൂടെ കിട്ടുന്ന സുഹൃത്തുക്കളുമായി അമിതമായി അടുക്കുന്ന ധാരാളം
സ്ത്രീകളുണ്ട്. ഇത്തരം ബന്ധങ്ങൾ പരിധികടക്കാതിരിക്കാൻ നാമും ശ്രദ്ധിക്കണം. വെറും ചാറ്റിൽ നിന്നും വളർന്ന് ബെഡ് റൂമോളം എത്തുന്ന കഥകൾ പത്രത്തിലും വാരികകളിലും വായിച്ചിട്ടുണ്ട്. തുടക്കത്തിൽ ചേച്ചീന്നും അനിയത്തീന്നും വിളിച്ച് ഒടുവിൽ നമ്മുടെ സ്വകാര്യതകളീലേയ്ക്ക് ഊളിയിട്ടിറങ്ങുന്ന സൌഹൃദം തിരിച്ചറിഞ്ഞ് തടയിടാൻ കഴിയണം.
ചാറ്റ് ബന്ധങ്ങൾ കുടുംബ ബന്ധങ്ങൾക്കൊരിക്കലും പാരയാകാതെ നോക്കണം പുരുഷനും സ്ത്രീയും.
നിങ്ങളൂടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.
ചിത്രം:കടപ്പാട് ഗൂഗിൾ സെർച്ച്


14 comments:
ഹസ്ബൻഡിനെ ബന്ധിയാക്കണോ സ്വതന്ത്രനാക്കണോ?....?
വിവാഹിതരായാലും അല്ലെങ്കിലും എല്ലാറ്റിനും ഒരു അതിര് വരമ്പുണ്ടാവണം.
പരസ്പര വിശ്വാസമാണു ദാമ്പത്യ ബന്ധത്തിന്റെ അടിത്തറ.. അത് തകരുന്ന് അല്ലെങ്കില്‍ വിള്ളല്‍ വീഴ്ത്തുന്ന യാതൊന്നു ഇണകളില്‍ നിന്ന് ഉണ്ടായിക്കൂടാ..
ചാറ്റിങ്ങും ചീറ്റിംങ്ങുമെല്ലാം നിരവധി കുടുബങ്ങളെ വഴിയാധാരമാക്കുന്ന കഥകള്‍ നാം കേള്‍ക്കുന്നു..
അകലങ്ങളിലാണെങ്കിലും മനസ്സ് കൊണ്ട് അടുത്തായിരിക്കുക..
ഹസ്ബന്റിനെ ബന്ധിയാക്കിയിട്ടു കാര്യമില്ല.. സ്വയം ബന്ധങ്ങള്‍ തിരിച്ചറിയുകയാണു വേണ്ടത്..
ആര് ആരെ ബന്ധിയാക്കുന്നു?
മനസ്സു സ്വതന്ത്രമായി അലയുമ്പോള്‍ ബന്ധനങ്ങള്‍ക്ക് അര്‍ത്ഥമൊന്നുമില്ല.
കാന്താരിക്കുട്ടി പറഞ്ഞതു തന്നെയാണ് എന്റെയും അഭിപ്രായം.
"ചാറ്റ് ബന്ധങ്ങൾ കുടുംബ ബന്ധങ്ങൾക്കൊരിക്കലും പാരയാകാതെ നോക്കണം"
ശരി തന്നെ. ബഷീര്‍ക്കയും കാന്താരി ചേച്ചിയും പറഞ്ഞതിനോട് അനുകൂലിയ്ക്കുന്നു
പരസ്പരവിശ്വസം വേണമെന്നും, രണ്ടുപേരും ഒന്നും ഒളിയ്ക്കാന്‍ പാടില്ല എന്നും, ദാമ്പത്യബന്ധത്തിന് കോട്ടം വരുന്നതൊന്നും ചെയ്യാന്‍ പാടില്ല എന്നുമെല്ലാം എല്ലാവരും പറയുമെങ്കിലും എത്രപേര്‍ ഇതൊക്കെ അനുസരിക്കുന്നുണ്ടാവും?
ഈ ബ്ലോഗുകളിലും ചാറ്റുകളിലും, മെയിലുകളിലും കൂടി പരിചയപ്പെട്ടവരില്‍ ചിലരെങ്കിലും ചില ദാമ്പത്യത്തിനെങ്കിലും പാരയായില്ല എന്ന് ഉറപ്പിക്കാനാവുമോ?
ബഷീർ, പറഞ്ഞത് വളരെ ശരിയാണ്.
അനിൽ, മനസ്സ് കൂടൂതൽ സ്വതന്ത്രമാകുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത് .
കാന്താരിക്കുട്ടീ, ഭാര്യയും ഭർത്താവും തമ്മിൽ പറയാൻ പറ്റാത്ത രഹസ്യങ്ങൾ സൂക്ഷിക്കാതിരിക്കുകയല്ല മറിച്ച് പറയാൻ പറ്റാത്ത രഹസ്യങ്ങൾ ഉണ്ടാക്കാതിരിക്കുകയാണ് വേണ്ടത്. ഭാര്യയുടേയും ഭർത്താവിന്റെയും സ്നേഹം തിരിച്ചറീയണം എങ്കിൽ പരസ്പരം ഒരിക്കലും വഞ്ചിക്കാൻ തോന്നില്ല!.
“രണ്ടു പേരുടെയും സുഹൃത്തുക്കള്‍ ആരൊക്കെ എന്ന ബോധം 2 പേര്‍ക്കും ഉണ്ടാവുക“ കാന്താരിക്കുട്ടിയുടേ സുഹൃത്തുക്കൾ ആരൊക്കെ എന്ന് “ഹണി”യോടെപ്പൊഴെങ്കിലും തുറന്നു പറഞ്ഞിട്ടൂണ്ടോ? അതിനു കഴിയുമോ?.
അല്ഫോൺസാക്കുട്ടി :)
ശ്രീ :)
സുമ: അതെ. പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തകൾ കണ്ടിട്ടില്ലെ. കുറെയധികം എങ്കിലും ബന്ധങ്ങൾ തകരാൻ കാരണം അനഭിമതമായ ഇത്തരം ബന്ധങ്ങൾ തന്നെ.
വായിച്ച എല്ലാർക്കും വളരെ വളരെ നന്ദി :)
ഒരു കഥ ഓര്‍മ്മവരുന്നു. രണ്ടു ശക്തിയുള്ള ആടുകളെ കുറുക്കന് തമ്മലടിപ്പിച്ച് ചോര കുടിച്ചതും അവസാനം കുറക്കന് ആ ആടുകളുടെ ഇടിയേറ്റു മരിച്ചതും.ഇനി ആടുകള്‍ തമ്മിലടിപ്പിക്കാന്‍ ഈ കുറുക്കന് ചെയ്ത വിദ്യ ഒരു ആടിന്റെ ചെവിയില്‍ സ്വകാരമായി മറ്റെ ആടിനെ നോക്കി ‘ഒന്നുമില്ല’ എന്നു പറഞ്ഞാണ്. കുറുക്കന് പോയിക്കഴിഞ്ഞപ്പോള്‍ മറ്റേയാട് ചോദിച്ചു എന്താണ് ആ കുറുക്കന് പറഞ്ഞതെന്ന്. കൂട്ടൂകാരന് ആട് സത്യസന്ധമായി മറുപടി പറഞ്ഞു ‘ഒന്നുമില്ല’..! ഈ ഉത്തരം കേട്ട മറ്റെയാടിന് തന്റെ കൂട്ടുകാരന് നുണപറയുന്നതായി തോന്നി. ഇവിടെ കുറക്കന് വിജയിക്കുന്നു.( ഇവിടെ കഥയും കഥാപാത്രങ്ങളെയും കുഞ്ഞന്റെ ഇഷ്ടത്തിനു മാറ്റി)...
അപ്പോള്‍ രഹസ്യങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇണകള്‍ പരസ്പരം വിശ്വസിക്കുമൊ, ഇല്ല അല്ലെ. പിന്നെ ജീവിതം ഇരുണ്ടതാകാതിരിക്കാന്, കാറും(വണ്ടിയല്ല) കോളും(ഫോണ്കോളല്ല) ഇല്ലാതെ സമാധാനത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒരുതരം അഭിനയം ഭാര്യാഭര്ത്താക്കന്മാര് നടത്തുന്നു.
കുടുംബത്ത് ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടെങ്കില്‍ പുതിയ മേച്ചില്‍പ്പുറം തേടിയുള്ള യാത്രകള്‍ അറിയാതെയാണെങ്കിലും ഉണ്ടാകില്ല. പക്ഷെ എവിടെയും സാഹചര്യങ്ങളാണ് വില്ലനായി അവതരിക്കുന്നത്. ലേഖികയുടെ കാഴ്ചപ്പാടിനോട് അനുകൂലം..!
കുറിപ്പ്: കുടുംബത്ത് ശാന്തിയും സമാധാനവും സന്തോഷവും എങ്ങിനെയുണ്ടാക്കാം, ആവൊ എനിക്കറിഞ്ഞുകൂടാ..!
മിര്ച്ചീ :
“
“രണ്ടു പേരുടെയും സുഹൃത്തുക്കള്‍ ആരൊക്കെ എന്ന ബോധം 2 പേര്‍ക്കും ഉണ്ടാവുക“ കാന്താരിക്കുട്ടിയുടേ സുഹൃത്തുക്കൾ ആരൊക്കെ എന്ന് “ഹണി”യോടെപ്പൊഴെങ്കിലും തുറന്നു പറഞ്ഞിട്ടൂണ്ടോ? അതിനു കഴിയുമോ?.“
എന്തു കൊണ്ടു കഴിയില്ല ?? എനിക്കു ബ്ലോഗ്ഗില്‍ ആരുമായും മോശപ്പെട്ട തരത്തില്‍ ഒരു ബന്ധം ഇല്ല.ഓരോരുത്തരെ നിര്‍ത്തേണ്ടിടത്തു തന്നെ ആണു നിര്‍ത്തിയിരിക്കുന്നത് .
ഞാന്‍ ഉറപ്പിച്ചു തന്നെ പറയുന്നു..എന്റെ സുഹൃത്തുക്കള്‍ ആരൊക്കെ ആണെന്നു എന്റെ ഹണിക്കു അറിയാം..അകലത്താണു താമസിക്കുന്നതെങ്കിലും ഞങ്ങള്‍ തമ്മില്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും കോണ്ടാക്റ്റ്സ് ഉണ്ട്.പിന്നെ അദ്ദേഹത്തിനു ബ്ലോഗ്ഗിങ്ങില്‍ ഒന്നും താല്പര്യ്ം ഇല്ല..എന്നു കരുതി ഞാന്‍ ബ്ലോഗ് ചെയ്യുന്നതിനെ നിരുല്ത്സാഹപ്പെടുത്താറും ഇല്ല..പരസ്പര വിശ്വാസത്തോടും സ്നേഹത്തോടും കൂടി തന്നെയാണു ഞങ്ങള്‍ ജീവിക്കുന്നത്..
പിന്നെ കുടുംബത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ തടസ്സം നില്ക്കുന്ന ഒരു ഘടകം സംശയം ആണെന്നു ഇപ്പോള്‍ എനിക്കു തോന്നുന്നു..സ്വന്തം ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ എന്തിന്റെ പേരില്‍ ആയാലും അവിശ്വസിക്കുമ്പോള്‍ അവിടെ താളപ്പിഴകള്‍ വരില്ലേ..
മിര്‍ച്ചി കാന്താരിക്കുട്ടിയുടെ അഭിപ്രായം എടുത്തെഴുതിയതു കൊണ്ടാണു ഇത്രയും പറഞ്ഞത്..
കാന്തരിക്കുട്ടി പറഞ്ഞതിനോട് കൂടെ പറയട്ടെ
സംശയം അതൊരു മഹാ രോഗമാണ`് കാന്‍സര്‍ പോലെ..
അവിടെ വിദ്യാഭ്യാസം ഒരു തടസ്സമായി വര്‍ത്തിക്കുന്നില്ല എന്നത് സമീപകാല സംഭവ വികാസങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
സംശയങ്ങള്‍ അഥവാ ഉണ്ടായാല്‍ മനസ്സില്‍ വെച്ചിരിക്കാതെ തുറന്ന് പറഞ്ഞ അത് വേരോടെ പിഴുതെറിയുക മാത്രമാണതിനു പ്രതിവിധി.. പിന്നെ സംശയങ്ങള്‍ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക..
എല്ലാവര്ക്കും നല്ലത് വരട്ടെ.
കാന്താരിക്കു മാത്രം ഇത്രക്കു രോഷം ഉണ്ടാകാന്‍ എന്താ കാരണം? മനസ്സില്‍ കുറ്റബോധം ഉള്ളവര്‍ക്കെ ഇല്ലെങ്കില്‍ പങ്കാളിയോട് വഞ്ചന കാണിച്ചവര്ക്കെ ഇങ്ങനെ പെട്ടെന്ന് രോഷം വരു.
പിന്നെ ഇതിനൊക്കെ ടീനേജ് തന്നെ വേണോ കാന്താരീ? സ്വയം ഒന്ന് ചോദിച്ചു നോക്കു
Post a Comment