Tuesday, August 12, 2008

രാമായണം ഇനി മൊബൈൽ ഫോണിലും


കുറച്ച് നാളു മുൻപ് നോവലും കഥയുമെല്ലാം വായിക്കാൻ സമയമില്ലാത്തവർക്കായി അത് റെക്കോഡ് ചെയ്ത് സി ഡി യിലാക്കി ലഭ്യമാക്കിയിരുന്നു. ശ്രീ സി. രാധാകൃഷ്ണൻ ന്റെ നോവലാണ് ഇത്തരത്തിൽ മലയാളത്തിൽ തയാറാക്കിയതെന്നാണെന്റെ ഓർമ്മ.

എന്നാൽ ഇപ്പോൽ ഇതാദ്യമായി ശ്രീ പി. ആർ. ഹരികുമാർ മൊബൈൽ ഫോണിനു വേണ്ടി മലയാളത്തിൽ ഒരു നോവൽ പുറത്തിറക്കി - നീലക്കണ്ണുകൾ . കോമ്പാറ്റിബിൾ ആയ ഫോണുകളിലേയ്ക്ക് അത് ഡൌൺലോഡ് ചെയ്യുകയും യാത്രാവേളകളീലെ ഒഴിവുസമയങ്ങളിൽ അത് സൌകര്യപൂർവ്വം വായിക്കുകയുമാവാം. അതുപോലെ തന്നെ ഇതാദ്യമായി അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) മൊബൈൽ വെർഷനായും ശ്രീ ഹരികുമാർ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ തമിഴിലെ തിരുക്കുറലും ഇതുപോലെ മൊബൈൽ ഫോണിനു വേണ്ടി അദ്ദേഹം തയാറാക്കിയിട്ടുണ്ട്. ഇതു കൂടാതെ സൂം ഇന്ത്യ എന്ന പേരിൽ ഒരു ഫോൺ മാഗസീനും അദ്ദേഹത്തിന്റെതായുണ്ട്. പോക്കറ്റ് ഫിലിം എന്ന ആശയം ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചതും അദ്ദേഹമാണ്.

മലയാളത്തിൽ ധാരാളം കഥകളും കവിതകളും, സാഹിത്യ വിമർശനങ്ങളും എഴുതിയിട്ടുള്ള ശ്രീ ഹരികുമാർ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സ്വദേശിയാണ്. കാലടി സംസ്കൃതകോളേജിലെ ലക്ചറർ ആയ ശ്രീ ഹരികുമാർ ഇപ്പോൾ പെരുമ്പാവൂരിലാണ് താമസം.
രാമായണത്തിന്റെ ടെക്സ്റ്റ് ഫോമിനായുള്ള അന്വേഷണത്തിനിടെയാണ് അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ ഞാനെത്തിയത്.

[പുതിയ ബ്ലോഗറായതുകൊണ്ട് ഈ വിവരങ്ങൾ നേരത്തെ മറ്റ് ആരെങ്കിലും ബ്ലോഗിൽ ഇട്ടീട്ടൂണ്ടോയെന്നെനിക്കറിയില്ല ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കുക]


നീലക്കണ്ണുകൾ ഇവിടെ നിന്നും, അദ്ധ്യാത്മരാമായണം ഇവിടെ നിന്നും തിരുക്കുറൾ ഇവിടെ നിന്നും, സൂം ഇന്ത്യ ഇവിടെ നിന്നും ഡൌൺ ലോഡ് ചെയ്യാം.


ഈ വിവരങ്ങൾ നിങ്ങൾക്കും പ്രയോജനപ്പെടുമെന്നു കരുതുന്നു.


ഇതിലെ ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് : ശ്രീ ഹരികുമാറിന്റെ വെബ്സൈറ്റ്

9 comments:

മിർച്ചി said...

രാമായണവും നോവലും മാഗസീനും എല്ലാം ഇനി മൊബൈലിൽ വായിക്കാം. മൊബൈൽ ടെക്നോളജിയ്ക്ക് ശ്രീ പി. ആർ. ഹരികുമാറിന്റെ സംഭാവന.

ശ്രീ said...

നന്ദി.

റീഡ് മാനിയാക് വഴി പുസ്തകങ്ങള്‍ മൊബൈലില്‍ വായിയ്ക്കാന്‍ മുന്‍‌പേ സാധിച്ചിട്ടുണ്ട്.

smitha adharsh said...

അമ്പടാ..ഇതു കൊള്ളാലോ വീഡിയോണ്‍

ജിജ സുബ്രഹ്മണ്യൻ said...

എന്റെ നാട്ടില്‍ താമസിക്കുന്ന ഹരികുമാറിനെ കുറിച്ചും രാമായണത്തെ കുറിച്ചും മുന്‍പേ ഞാന്‍ കേട്ടിട്ടുണ്ട്..ഈ പോസ്റ്റിനു നന്ദി




ഓ . ടോ .”“”“
പാട്ട് കേൾക്കാനിഷ്ടമാണ് വായിക്കാൻ ഇഷ്ടമാണ് ഉറങ്ങാൻ ഇഷ്ടമാണ് (പക്ഷെ കഴിയാറില്ല!) അങ്ങനെ ഒത്തിരി ഒത്തിരി ഇഷ്ടങ്ങളുണ്ടേയ്... “”“
എന്താണു മിര്‍ച്ചീ ഉറങ്ങാന്‍ പറ്റാത്തത്ര വിഷമങ്ങള്‍ വല്ലതും മനസ്സില്‍ ഉണ്ടോ ??എനിക്കു കിടക്ക കണ്ടാല്‍ ഉറക്കം വരുന്ന ടൈപ്പ് ആണു..കുഞ്ഞന്‍ ചേട്ടന്റെ ബ്ലോഗ് കണ്ടിരുന്നില്ലേ..അതു വായിക്കൂ..ഉറക്കം വരാനുള്ള വഴികള്‍ അതില്‍ വിവരിച്ചിട്ടുണ്ട്...

അനില്‍@ബ്ലോഗ് // anil said...

കമന്റ് ബോക്സിനു എന്തിനാണു തലക്കെട്ട്?

ചിത്രങ്ങളൂടേ അടിക്കുറിപ്പു പോലെ അതു ചിലപ്പോള്‍ എന്നെ മടുപ്പിക്കുന്നു. “പേടിയേ വേണ്ട”

ആരെ പേടി, എന്തിനു പേടി.

മുന്‍പു ഒരു ബ്ലൊഗിലെത്തിയതു അദ്ദേഹത്തിന്റെ പിതാവിന്റെ മരണവാര്‍ത്ത കണ്ട്.

ഞെട്ടിയതു കമന്റ് ബോക്സ്ന്റെ തലക്കെട്ടില്‍

എന്താണെന്നു വ്യക്തമായി ഓര്‍മയില്ല.

സ്വാഗത വാചകം സന്ദര്‍ശകനു വിടുക.

മോബൈലില്‍ നോക്കി സ്ഥിരമായി വായിച്ചാല്‍ (യാത്രകളില്‍ പ്രത്യേകിച്ചു), കണ്ണു വേദനയാവും എന്നൊരു വിയോജനക്കുറിപ്പും.

നന്ദു said...

ഇപ്പൊഴാണ് ഈ പോസ്റ്റ് കാണാനായത് പുതിയ അറിവുകൾ നൽകിയതിനു നന്ദി :)

Sunith Somasekharan said...

puthiya arivu pakarnnu nalkiya teacher nu nandi...

Kichu $ Chinnu | കിച്ചു $ ചിന്നു said...

വിവരങ്ങള്‍ക്ക് നന്ദി

യാരിദ്‌|~|Yarid said...

:)