കുറച്ച് നാളു മുൻപ് നോവലും കഥയുമെല്ലാം വായിക്കാൻ സമയമില്ലാത്തവർക്കായി അത് റെക്കോഡ് ചെയ്ത് സി ഡി യിലാക്കി ലഭ്യമാക്കിയിരുന്നു. ശ്രീ സി. രാധാകൃഷ്ണൻ ന്റെ നോവലാണ് ഇത്തരത്തിൽ മലയാളത്തിൽ തയാറാക്കിയതെന്നാണെന്റെ ഓർമ്മ.




മലയാളത്തിൽ ധാരാളം കഥകളും കവിതകളും, സാഹിത്യ വിമർശനങ്ങളും എഴുതിയിട്ടുള്ള ശ്രീ ഹരികുമാർ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സ്വദേശിയാണ്. കാലടി സംസ്കൃതകോളേജിലെ ലക്ചറർ ആയ ശ്രീ ഹരികുമാർ ഇപ്പോൾ പെരുമ്പാവൂരിലാണ് താമസം.
രാമായണത്തിന്റെ ടെക്സ്റ്റ് ഫോമിനായുള്ള അന്വേഷണത്തിനിടെയാണ് അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ ഞാനെത്തിയത്.
[പുതിയ ബ്ലോഗറായതുകൊണ്ട് ഈ വിവരങ്ങൾ നേരത്തെ മറ്റ് ആരെങ്കിലും ബ്ലോഗിൽ ഇട്ടീട്ടൂണ്ടോയെന്നെനിക്കറിയില്ല ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കുക]
നീലക്കണ്ണുകൾ ഇവിടെ നിന്നും, അദ്ധ്യാത്മരാമായണം ഇവിടെ നിന്നും തിരുക്കുറൾ ഇവിടെ നിന്നും, സൂം ഇന്ത്യ ഇവിടെ നിന്നും ഡൌൺ ലോഡ് ചെയ്യാം.
ഈ വിവരങ്ങൾ നിങ്ങൾക്കും പ്രയോജനപ്പെടുമെന്നു കരുതുന്നു.
ഇതിലെ ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് : ശ്രീ ഹരികുമാറിന്റെ വെബ്സൈറ്റ്

9 comments:
രാമായണവും നോവലും മാഗസീനും എല്ലാം ഇനി മൊബൈലിൽ വായിക്കാം. മൊബൈൽ ടെക്നോളജിയ്ക്ക് ശ്രീ പി. ആർ. ഹരികുമാറിന്റെ സംഭാവന.
നന്ദി.
റീഡ് മാനിയാക് വഴി പുസ്തകങ്ങള്‍ മൊബൈലില്‍ വായിയ്ക്കാന്‍ മുന്‍പേ സാധിച്ചിട്ടുണ്ട്.
അമ്പടാ..ഇതു കൊള്ളാലോ വീഡിയോണ്
എന്റെ നാട്ടില്‍ താമസിക്കുന്ന ഹരികുമാറിനെ കുറിച്ചും രാമായണത്തെ കുറിച്ചും മുന്‍പേ ഞാന്‍ കേട്ടിട്ടുണ്ട്..ഈ പോസ്റ്റിനു നന്ദി
ഓ . ടോ .”“”“
പാട്ട് കേൾക്കാനിഷ്ടമാണ് വായിക്കാൻ ഇഷ്ടമാണ് ഉറങ്ങാൻ ഇഷ്ടമാണ് (പക്ഷെ കഴിയാറില്ല!) അങ്ങനെ ഒത്തിരി ഒത്തിരി ഇഷ്ടങ്ങളുണ്ടേയ്... “”“
എന്താണു മിര്ച്ചീ ഉറങ്ങാന്‍ പറ്റാത്തത്ര വിഷമങ്ങള്‍ വല്ലതും മനസ്സില്‍ ഉണ്ടോ ??എനിക്കു കിടക്ക കണ്ടാല്‍ ഉറക്കം വരുന്ന ടൈപ്പ് ആണു..കുഞ്ഞന്‍ ചേട്ടന്റെ ബ്ലോഗ് കണ്ടിരുന്നില്ലേ..അതു വായിക്കൂ..ഉറക്കം വരാനുള്ള വഴികള്‍ അതില്‍ വിവരിച്ചിട്ടുണ്ട്...
കമന്റ് ബോക്സിനു എന്തിനാണു തലക്കെട്ട്?
ചിത്രങ്ങളൂടേ അടിക്കുറിപ്പു പോലെ അതു ചിലപ്പോള്‍ എന്നെ മടുപ്പിക്കുന്നു. “പേടിയേ വേണ്ട”
ആരെ പേടി, എന്തിനു പേടി.
മുന്‍പു ഒരു ബ്ലൊഗിലെത്തിയതു അദ്ദേഹത്തിന്റെ പിതാവിന്റെ മരണവാര്‍ത്ത കണ്ട്.
ഞെട്ടിയതു കമന്റ് ബോക്സ്ന്റെ തലക്കെട്ടില്‍
എന്താണെന്നു വ്യക്തമായി ഓര്‍മയില്ല.
സ്വാഗത വാചകം സന്ദര്‍ശകനു വിടുക.
മോബൈലില്‍ നോക്കി സ്ഥിരമായി വായിച്ചാല്‍ (യാത്രകളില്‍ പ്രത്യേകിച്ചു), കണ്ണു വേദനയാവും എന്നൊരു വിയോജനക്കുറിപ്പും.
ഇപ്പൊഴാണ് ഈ പോസ്റ്റ് കാണാനായത് പുതിയ അറിവുകൾ നൽകിയതിനു നന്ദി :)
puthiya arivu pakarnnu nalkiya teacher nu nandi...
വിവരങ്ങള്‍ക്ക് നന്ദി
:)
Post a Comment